"നി​ങ്ങ​ളു​ടെ മു​ത്ത​ശ്ശി ഞ​ങ്ങ​ളെ​യൊ​ക്കെ ജ​യി​ലി​ലി​ട്ട കാ​ല​മു​ണ്ടാ​യി​രു​ന്നു, അ​തു​കൊ​ണ്ട് പേ​ടി​പ്പി​ക്ക​ണ്ട': രാ​ഹു​ലി​നോ​ട് പി​ണ​റാ​യി
"നി​ങ്ങ​ളു​ടെ മു​ത്ത​ശ്ശി ഞ​ങ്ങ​ളെ​യൊ​ക്കെ ജ​യി​ലി​ലി​ട്ട കാ​ല​മു​ണ്ടാ​യി​രു​ന്നു, അ​തു​കൊ​ണ്ട് പേ​ടി​പ്പി​ക്ക​ണ്ട': രാ​ഹു​ലി​നോ​ട് പി​ണ​റാ​യി
Friday, April 19, 2024 2:42 PM IST
കോ​ഴി​ക്കോ​ട്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​യി​ലും അ​ന്വേ​ഷ​ണ​വും കാ​ട്ടി വി​ര​ട്ടേ​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ മു​ത്ത​ശ്ശി ഒ​ന്ന​ര വ​ർ​ഷം ഞ​ങ്ങ​ളെ ജ​യി​ലി​ലി​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കാ​ക്കൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​ങ്ങ​ൾ​ക്ക് മാ​റ്റം വ​ന്നു എ​ന്നാ​ണ് നി​ങ്ങ​ളു​ടെ അ​നു​യാ​യി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഒ​രു മാ​റ്റ​വും ഇ​ല്ല എ​ന്ന് മ​റ്റു​ള്ള​വ​ർ പ​റ​യു​ന്നു എ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത് ന​ല്ല​താ​ണ്. യാ​ത്ര​ക്ക് ശേ​ഷ​വും നി​ങ്ങ​ൾ​ക്ക് ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​റ​യി​പ്പി​ക്ക​രു​ത്. നേ​ര​ത്തെ നി​ങ്ങ​ൾ​ക്കൊ​രു പേ​രു​ണ്ടെ​ന്നും ആ ​രീ​തി​യി​ൽ നി​ന്നും നി​ങ്ങ​ൾ മാ​റി​യി​ട്ടി​ല്ല എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക്ക​രു​തെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.


രാ​ഹു​ൽ ഗാ​ന്ധി, നി​ങ്ങ​ൾ ന​ട​ത്തി​യ യാ​ത്ര​യി​ൽ നി​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ ഒ​ഴി​വാ​ക്കി​യ ഒ​രേ​യൊ​രു വി​ഷ​യം പൗ​ര​ത്വ ഭേ​ദ​ഗ​തി​യാ​ണ്. വ​യ​നാ​ട്ടി​ൽ പ​ത്രി​ക കൊ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴും പ​റ​ഞ്ഞി​ല്ല. എ​ന്താ​ണ് അ​തി​നി​ത്ര മ​ടി. അ​താ​ണ്‌ നി​ങ്ങ​ൾ​ക്കെ​തി​രേ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം. രാ​ഹു​ൽ ഗാ​ന്ധി, നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സം​ഘ​പ​രി​വാ​ർ മ​ന​സ് വ​രു​ന്നു​വെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

എ​ന്തു​കൊ​ണ്ടാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​ഡി എ​ന്താ​ണ് ചോ​ദ്യം ചെ​യ്യാ​ത്ത​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് ഷോ​യ്ക്കി​ടെ ചോ​ദി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<