മഴക്കെടുതി; ഷാര്ജയിലേക്കുള്ള എയര് ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
Friday, April 19, 2024 10:40 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്ത മഴയുടെ കെടുതി തുടരുന്നതിനാൽ ഷാര്ജയിലേക്കുള്ള എയര് ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള എയര് ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.
അതേസമയം ദുബായിലേക്കുള്ള മറ്റു വിമാനങ്ങളുടെ സർവീസ് പുനക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ദുബായി വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് സർവീസ് പുനക്രമീകരിച്ചത്.
ദുബായി വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. ദുബായി വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചു.
ഇന്ന് രാത്രി 12 വരെയാണ് ചെക്ക് ഇൻ നിർത്തിവച്ചത്. ദുബായിലേക്ക് നേരിട്ടുള്ള സർവീസ് തുടരും. ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകൾ +971501 205172,+971569950590, +971507347676,+971585754213