ചെന്നൈയെ തകർത്തു; ലക്നോവിന് "സൂപ്പര്‍' ജയം
Friday, April 19, 2024 11:43 PM IST
ലക്നോ: കെ.എൽ.രാഹുലിന്റെയും ഡികോക്കിന്റെയും അർധ സെഞ്ചറി കരുത്തിൽ ചെന്നൈക്കെതിരെ ലക്നോ സൂപ്പര്‍ ജയന്റ്സിന് എട്ട് വിക്കറ്റ് ജയം. സ്കോര്‍: ചെന്നൈ 176 -6, ലക്നോ 180 -2.(19).
ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ലക്നോ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 53 പന്തില്‍ 82 റണ്‍സിനും ഡികോക്ക് 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെയ്ക്കായി രവീന്ദ്ര ജഡേജ (57) ടോപ് സ്കോററായി. ധോണി ഒമ്പത് പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു.
അജിങ്ക്യാ രഹാനെ (24 പന്തില്‍ 36), മൊയീന്‍ അലി(20 പന്തില്‍ 30), റുതുരാജ് ഗെയ്ക്വാദ്(17) എന്നിവരും ചെന്നൈക്കായി തിളങ്ങി. ലക്നോയ്ക്കായി ക്രുനാല്‍ പാണ്ഡ്യ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ചെന്നൈക്കായി മുസ്തഫിസുറും പതിരാനയും ഓരോ വിക്കറ്റ് വീതമെടുത്തു. ജയിച്ചെങ്കിലും ലക്നോ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. കെ.എൽ.രാഹുലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.