കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Saturday, April 20, 2024 7:04 AM IST
കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. തളിപ്പുഴ രായന് മരക്കാര്‍ വീട്ടില്‍ ഷാനിബ് (24) നെയാണ് നാട് കടത്തിയത്.
വയനാട് ജില്ല പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂര്‍ റേഞ്ച് ഡിഐജി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി. ഒരു വർഷത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാൻ ഇയാൾക്ക് വിലക്കുണ്ട്.
കസ്റ്റഡിയിലിരിക്കെ പോലീസിനെ ആക്രമിക്കൽ, ഗാർഹിക പീഡനം അടക്കം വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ നിരവധി കേസുകളാണ് ഉള്ളത്.