യുപിയിൽ കൗമാരക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി
Sunday, April 21, 2024 2:45 AM IST
ലക്നോ: ഉത്തർപ്രദേശിൽ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൗമാരക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി. ശനിയാഴ്ച പിപാർപൂരിനടുത്തുള്ള വനത്തിൽ നിന്ന് 14 കാരനായ പ്രഖർ ഗുപ്തയുടെ മൃതദേഹം കണ്ടെടുത്തു.
മൊബൈൽ ഫോൺ വിൽപ്പനയുമായി ബന്ധപ്പെട്ട പണമിടപാടിൽ പ്രഖർ ഗുപ്തയും 15കാരനായ സുഹൃത്തും തമ്മിൽ തർക്കം നിലനിന്നിരുന്നു. മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിന്മേൽ രാംഗഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി അമേഠി പോലീസ് സൂപ്രണ്ട് (എസ്പി) അനൂപ് കുമാർ സിംഗ് പറഞ്ഞു.
പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെടുത്തത്. പ്രഖർ ഗുപ്തയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.