രാ​ജ​സ്ഥാ​നി​ല്‍ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ ട്ര​ക്കി​ലി​ടി​ച്ച് ഒ​ൻ​പ​ത് മ​ര​ണം
രാ​ജ​സ്ഥാ​നി​ല്‍ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ ട്ര​ക്കി​ലി​ടി​ച്ച് ഒ​ൻ​പ​ത് മ​ര​ണം
Sunday, April 21, 2024 4:39 PM IST
ജാ​ൽ​വാ​ർ: രാ​ജ​സ്ഥാ​നി​ലെ ജാ​ൽ​വാ​ർ ജി​ല്ല​യി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. ജാ​ൽ​വാ​റി​ലെ എ​ക്‌​ല​ര ഗ്രാ​മ​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 2.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ധ്യ​പ്ര​ദേ​ശി​ലെ ഡു​ഗ്രി​യി​ൽ നി​ന്നും വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 10 പേ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് പേ​ർ സം​ഭ​വ സ്ഥ​ല​ത്തും ഏ​ഴ് പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​വു​മാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. വാ​നി​ലെ അ​വ​സാ​ന യാ​ത്ര​ക്കാ​ര​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.


അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ട ട്ര​ക്ക് ഡ്രൈ​വ​റെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ട്ര​ക്കി​ന്‍റെ അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<