നിലമ്പൂരിൽ കായിക താരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു
Monday, April 22, 2024 5:06 PM IST
മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായിക താരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
ഷാനിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി.
വിദ്യാർഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു.