താൻ മുസ്ലിംകൾക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Monday, April 22, 2024 11:43 PM IST
ന്യൂഡൽഹി: താൻ മുസ്ലിംകൾക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നടത്തിയ മുസ്ലിംവിരുദ്ധ പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
താൻ നേരിട്ട് ഹജ് ക്വാട്ട വർധിപ്പിച്ചു. വീസ ചട്ടങ്ങൾ ലഘൂകരിച്ചു. സഹയാത്രികരില്ലാതെ സ്ത്രീകൾക്ക് ഹജിന് അവസരമൊരുക്കി. ഹജ് ചെയ്ത സ്ത്രീകളുടെ പ്രാർഥന തനിക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞു.
മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല, "മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളുടെ ജീവിതം സുരക്ഷിതമാക്കിയെന്നും മോദി കൂട്ടിച്ചേർത്തു.