പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വി­​ദ്വേ­​ഷ പ്ര­​സം­​ഗ­​ത്തി­​നെ­​തി­​രേ കോ​ൺ​ഗ്ര​സ്; പ്ര­​ക­​ട­​ന­​പ­​ത്രി­​ക കൂ­​ട്ട­​ത്തോ­​ടെ മോ​ദി​ക്ക​യ​ച്ചു
പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വി­​ദ്വേ­​ഷ പ്ര­​സം­​ഗ­​ത്തി­​നെ­​തി­​രേ കോ​ൺ​ഗ്ര​സ്; പ്ര­​ക­​ട­​ന­​പ­​ത്രി­​ക കൂ­​ട്ട­​ത്തോ­​ടെ മോ​ദി​ക്ക​യ​ച്ചു
Tuesday, April 23, 2024 12:37 PM IST
ന്യൂ­​ഡ​ല്‍­​ഹി: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വി­​ദ്വേ­​ഷ പ്ര­​സം­​ഗ­​ത്തി­​നെ­​തി­​രേ ശ­​ക്ത​മാ​യ പ്ര­​ചാ­​ര­​ണ​ത്തി­​നൊ­​രു­​ങ്ങി കോ​ണ്‍­​ഗ്ര​സ്. പാ​ര്‍­​ട്ടി പ്ര­​ക­​ട­​ന­​പ­​ത്രി­​ക കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി­​ക​ള്‍ കൂ­​ട്ട­​ത്തോ­​ടെ പ്ര­​ധാ­​ന­​മ­​ന്ത്രി­​ക്ക് അ­​യ​ച്ചു.

വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ഒ​പ്പ് ശേ​ഖ​ര​ണം തു­​ട­​ങ്ങി­​യി­​ട്ടു­​ണ്ട്. ഒ​രു ല​ക്ഷം പേ​രു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ച് തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍­​കാ­​നാ­​ണ് പാ­​ര്‍­​ട്ടി തീ­​രു­​മാ​നം. കോ​ണ്‍­​ഗ്ര­​സ് അ­​ധ്യ­​ക്ഷ​ന്‍ മ​ല്ലി­​കാ​ര്‍­​ജു​ന്‍ ഖാ​ര്‍­​ഗെ മോ­​ദി­​യു­­​മാ­​യി കൂ­​ടി­​ക്കാ­​ഴ്­​ച­​യ്­​ക്ക് സ​മ­​യം തേ­​ടി­​യെ­​ങ്കി​ലും പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ഓ­​ഫീ­​സ് ഇ­​തു​വ­​രെ പ്ര­​തി­​ക­​രി­​ച്ചി­​ട്ടി​ല്ല.

രാ​ജ​സ്ഥാ​നി​ലെ ബ​ന്‍​സ്വാ​ര​യി​ല്‍ ന​ട​ന്ന ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​ണ് മോ​ദി വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ്‌­​ലിം​ക​ള്‍​ക്ക് വീ​തി​ച്ച് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്കും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്നും, അ​തി​ന് നി​ങ്ങ​ള്‍ ത​യാ​റാ​ണോ എ​ന്നു​മാ​ണ് മോ​ദി പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദി​ച്ച​ത്.


അ​മ്മ​മാ​രു​ടെ​യും,സ​ഹോ​ദ​രി​മാ​രു​ടെ​യും സ്വ​ര്‍​ണ്ണ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി അ​ത് മു​സ്‌­​ലിം​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടെ​ന്നും മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രൂ​ക്ഷ ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<