തിളക്കം മങ്ങി; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
Tuesday, April 23, 2024 11:24 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് 1,120 രൂപയുടെ കുറവാണ് ചൊവ്വാഴ്ച സംഭവിച്ചത്. ഗ്രാമിന് 140 രൂപയാണ് ഇന്ന് കുറഞ്ഞത്. വിലയില്‍ റിക്കാര്‍ഡുകള്‍ പലതും ഭേദിച്ചശേഷമാണ് ഈ വീഴ്ച.
6,615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. പവന് 52, 920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി.
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം നീങ്ങിയതാണ് സ്വര്‍ണവിലയെ സ്വാധീനിച്ച ഒരു ഘടകം. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് സൂചനകള്‍. എന്നാല്‍ വിപണി ഏത് സമയവും മാറിമറിയുമെന്നതിനാല്‍ വലിയ പ്രതീക്ഷ വച്ചുപുലര്ത്താനുമാകില്ല.