തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാംഘ​ട്ട വോ​ട്ടെ​ടു​പ്പ് 26ന് ​ന​ട​ക്കാ​നി​രി​ക്കെ ക​ള്ള​വോ​ട്ടി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ. ക​ള്ള​വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

നി​ശ​ബ്ദ പ്ര​ചാ​ര​ണവേ​ള​യി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും സ​ഞ്ജ​യ് കൗ​ൾ വ്യ​ക്ത​മാ​ക്കി. വീ​ട്ടി​ലെ വോ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ ക​ള്ള​വോ​ട്ട് പ​രാ​തി​ക​ളി​ൽ ഉ​ട​ന​ടി ന​ട​പ​ടി എ​ടു​ത്ത​ത് ക​ള്ള​വോ​ട്ടി​നെ​തി​രേ​യു​ള്ള മു​ന്ന​റി​യി​പ്പാ​യി കാ​ണ​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ളം സു​സ​ജ്ജ​മെ​ന്നും സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​മെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു. ​ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ വേ​ഗം തീ​ർ​പ്പു​ണ്ടാ​ക്കും. മോ​ക്ക് പോ​ളിംഗി​ൽ ഉ​യ​ർ​ന്ന പ​രാ​തി​യി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.