ശോ​ഭ സു​രേ​ന്ദ്ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു: ന​ന്ദ​കു​മാ​ർ
ശോ​ഭ സു​രേ​ന്ദ്ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു: ന​ന്ദ​കു​മാ​ർ
Monday, April 29, 2024 8:11 PM IST
കോ​ഴി​ക്കോ​ട്: ശോ​ഭ സു​രേ​ന്ദ്ര​ൻ ഇ​ട​ക്കാ​ല​ത്ത് ബി​ജെ​പി വി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി വി​വാ​ദ ഇ​ട​നി​ല​ക്കാ​ര​ൻ ടി.​ജി. ന​ന്ദ​കു​മാ​ർ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശോ​ഭ സു​രേ​ന്ദ്ര​ൻ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

ആ​വ​ശ്യ​പ്പെ​ട്ട തു​ക കൂ​ടി​പ്പോ​യ​തി​നാ​ലാ​ണ് ഇ​തു ന​ട​ക്കാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​നും ശോ​ഭ സു​രേ​ന്ദ്ര​നും ത​മ്മി​ല്‍ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു. ശോ​ഭ പ​റ​യു​ന്ന​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ.​പി​ക്ക് ഒ​രു റോ​ളു​മി​ല്ല.


ജ​യ​രാ​ജ​ന്‍റെ മ​ക​ന്‍റെ ഫ്ലാ​റ്റി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​ന്ന​തു സ​ത്യ​മാ​ണ്. ആ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ ശോ​ഭ സു​രേ​ന്ദ്ര​ൻ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.
Related News
<