സ​ഞ്ജു ലോ​ക​ക​പ്പ് ടീ​മി​ൽ; ഹ​ർ​ദി​ക് ഉ​പ​നാ​യ​ക​ൻ
സ​ഞ്ജു ലോ​ക​ക​പ്പ് ടീ​മി​ൽ; ഹ​ർ​ദി​ക് ഉ​പ​നാ​യ​ക​ൻ
Tuesday, April 30, 2024 4:05 PM IST
മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗം ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം ല​ഭി​ച്ചു. ഋ​ഷ​ഭ് പ​ന്തി​ന് പി​ന്നി​ൽ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യാ​ണ് സ​ഞ്ജു ടീ​മി​ൽ ക​യ​റി​യ​ത്. സ​ഞ്ജു​വും പ​ന്തും ഉ​ൾ​പ്പെ​ട്ട​തോ​ടെ കെ.​എ​ൽ.​രാ​ഹു​ലി​ന് സ്ഥാ​നം ല​ഭി​ച്ചി​ല്ല.

രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​യ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ്. വി​രാ​ട് കോ​ഹ്‌​ലി​ക്ക് പു​റ​മേ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും ടീ​മി​ലി​ടം കി​ട്ടി. ഐ​പി​എ​ല്ലി​ൽ മി​ന്നു​ന്ന ഫോ​മി​ൽ തു​ട​രു​ന്ന ശി​വം ദു​ബെ​യും 15 അം​ഗ സം​ഘ​ത്തി​ൽ ഇ​ടം പി​ടി​ച്ചു.

രോ​ഹി​ത്തി​നൊ​പ്പം യ​ശ്വ​സി ജ​യ്സ്‌​വാ​ൾ ഓ​പ്പ​ണ​റാ​യ​തോ​ടെ ശു​ഭ്മാ​ൻ ഗി​ല്ലി​ന് നാ​ലം​ഗ റി​സ​ർ​വ് താ​ര​ങ്ങ​ളി​ലാ​ണ് ഇ​ടം കി​ട്ടി​യ​ത്. ഗി​ല്ലി​ന് പു​റ​മേ റി​ങ്കു സിം​ഗ്, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​രാ​ണ് റി​സ​ർ​വ് താ​ര​ങ്ങ​ൾ.


ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ഹ​ർ​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ൻ), ‌‌‌‌‌‌‌‌യ​ശ്വ​സി ജ​യ്സ്‌​വാ​ൾ, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ൺ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, അ​ർ​ഷ​ദീ​പ് സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<