സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ച്ചു
സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ച്ചു
Wednesday, May 1, 2024 6:17 AM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ല​ത്ത് ഏ​ർ​ക്കാ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ക്കു​ക​യും 20 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

56 യാ​ത്ര​ക്കാ​രു​മാ​യി യേ​ർ​ക്കാ​ട് നി​ന്ന് സേ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​തി​മൂ​ന്നാം ഹെ​യ​ർ​പി​ൻ വ​ള​വി​ൽ ബ​സ് എ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വാ​ഹ​നം മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തി​നു​ശേ​ഷം ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 11-ാം ഹെ​യ​ർ​പി​ൻ വ​ള​വി​ലാ​ണ് ബ​സ് വീ​ണ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​ർ​ക്കാ​ട് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<