സുമനസുകൾ ഇടപെട്ടു; 14 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുകിട്ടി
Sunday, May 5, 2024 5:25 PM IST
അബുദാബി: ബില്ലടയ്ക്കാൻ പണമില്ലാതിരുനതിനാൽ 14 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കും. തൃശൂർ പുന്നയൂർക്കുളം സ്വദേശി സുരേഷിന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്. ദുബൈയിലെ ആശുപത്രിയിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.
ചികിത്സാ ചെലവായ നാലര ലക്ഷം ദിർഹം ആശുപത്രിയിൽ അടയ്ക്കാതിരുന്നതിനാലാണ് മൃതദേഹം വിട്ടുനൽകാതിരുന്നത്. തുടർന്ന് പ്രവാസി മലയാളികളും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ ഇടപെടലിലാണ് മൃതദേഹം വിട്ടുനൽകിയത്.
ഏപ്രിൽ അഞ്ചിന് പനി ബാധിച്ച് ദുബൈയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സുരേഷിന് ന്യൂമോണിയ ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളമായതോടെ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചത്.