ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
Monday, May 20, 2024 8:50 AM IST
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അടിച്ചു തകര്‍ത്ത രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. ആലുവ സ്വദേശികളായ ഷാഹുല്‍, സുനീര്‍ എന്നിവരാണ് പിടയിലായത്. ഉളിയന്നൂര്‍ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞദിവസം രാത്രി 11.30ന് ആണ് സംഭവം. മദ്യലഹരിയിലായിരുന്നു ആക്രമണം എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമൊ മുന്വൈരാഗ്യമൊ ഉണ്ടെന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. മുമ്പ്, ആലുവയിലെ ഒരു ഹോട്ടല്‍ തല്ലിത്തകര്‍ത്ത കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.