മന്ത്രിസഭായോഗം ഇന്ന്; വാര്‍ഡ് പുനര്‍നിര്‍ണയം പരിഗണിച്ചേക്കും
Monday, May 20, 2024 10:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയം ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ജനസംഖ്യ വര്‍ധിച്ചെന്ന വിലയിരുത്തലിലാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നത്. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനാണ് ആലോചന. ഇതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കിയേക്കും.
ചെറിയ പഞ്ചായത്തുകളില്‍ പതിമൂന്നും വലിയതില്‍ ഇരുപത്തിമൂന്നും വാര്‍ഡുകളാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് പതിനാലും ഇരുപത്തിനാലും ആയി മാറും. ഇതോടെ 941 ഗ്രാമ പഞ്ചായത്തുകളിലായി 1,200 വാര്‍ഡുകള്‍ വര്‍ധിക്കാന്‍ സാധ്യത. നിലവില്‍ 15,962 വാര്‍ഡുകളാണുള്ളത്.
കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് വാര്‍ഡും തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ ഓരോ വാര്‍ഡും വര്‍ധിക്കും. ബ്ലോക്ക് പഞ്ചായത്തില്‍ 157 ജില്ലാ പഞ്ചായത്തില്‍ 15 ഡിവിഷണലുകളും കൂടിയേക്കും.
പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക.