കനത്ത മഴ; നടക്കാവിൽ സർവീസ് റോഡിൽ വിള്ളൽ
Monday, May 20, 2024 8:01 PM IST
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പന്തീരാങ്കാവ് നടക്കാവിൽ ദേശീയപാതയുടെ സർവീസ് റോഡിൽ വിള്ളൽ വീണത് പരിഭ്രാന്തി പരത്തി.
ദേശീയപാതയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനിടെയാണ് സർവീസ് റോഡിൽ നൂറു മീറ്ററോളം വിള്ളൽ വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കരാറുകാരനും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി.
വിള്ളൽ വീണ ഭാഗത്ത് കോൺ്ക്രീറ്റ് ചെയ്ത് അടയ്ക്കാൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.