ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ച് ആം​ആ​ദ്മി പാ​ര്‍​ട്ടി (എ​എ​പി) ഏ​ഴു കോ​ടി രൂ​പ വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

വി​ഷ​യ​ത്തി​ല്‍ എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി​യാ​ണ് ഇ ​ഡി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​എ​പി മു​ന്‍ പ​ഞ്ചാ​ബ് എം​എ​ല്‍​എ സു​ഖ്പാ​ല്‍ സിം​ഗ് ഖൈ​ര​യ്ക്ക് എ​തി​രാ​യ മ​യ​ക്കു​മ​രു​ന്ന്, ക​ള്ള​പ്പ​ണ കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് നി​യ​മ ലം​ഘ​നം വ്യ​ക്ത​മാ​യ​ത് എ​ന്നാ​ണ് ഇ​ഡി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​എ​പി വി​ദേ​ശ​ത്ത് നി​ന്ന് പ​ണം സ്വീ​ക​രി​ച്ചു എ​ന്ന് വ്യ​ക്ത​മാ​കു​ന്ന ഇ-​മെ​യി​ലു​ക​ളും രേ​ഖ​ക​ളും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി. എ​എ​പി​ക്ക് ഏ​ക​ദേ​ശം 7.08 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ സം​ഭാ​വ​ന​ക​ള്‍ ല​ഭി​ച്ചു​വെ​ന്നും പ​ണം ന​ല്‍​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​യി ന​ല്‍​കി​യെ​ന്നും മ​റ്റു ചി​ല വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വെ​ച്ചു​വെ​ന്നും ഇ​ഡി ക​ത്തി​ല്‍ ആ​രോ​പി​ക്കു​ന്ന​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

സം​ഭാ​വ​ന ന​ല്‍​കി​യ​വ​രു​ടെ പേ​രു​ക​ള്‍, ഇ​വ​രു​ടെ രാ​ജ്യ​ങ്ങ​ള്‍, പാ​സ്‌​പോ​ര്‍​ട്ട് ന​മ്പ​റു​ക​ള്‍, സം​ഭാ​വ​ന ചെ​യ്ത തു​ക, സം​ഭാ​വ​ന ചെ​യ്ത രീ​തി, സ്വീ​ക​രി​ച്ച​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ഇ​ഡി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.