പൂനെയില്‍ ബോട്ടപകടം; രണ്ട് കുട്ടികള്‍ അടക്കം ആറ് പേരെ കാണാതായി
Wednesday, May 22, 2024 10:13 AM IST
പുനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഉജ്ജയിനിനി ഡാമില്‍ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. ഒരു സ്ത്രീയും രണ്ട് കുട്ടികളും അടക്കമുള്ളവരെയാണ് കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ശക്തമായ മഴയിലും കാറ്റിലും ബോട്ട് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.