തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ 52 ഷ​വ​ർ​മ ക​ട​ക​ൾ പൂ​ട്ടി​ച്ചു. 164 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഷ​വ​ര്‍​മ വി​ല്‍​പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. 108 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും 56 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സു​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പു​റ​മെ പാ​ഴ്സ​ല്‍ ന​ല്‍​കു​മ്പോ​ള്‍ ലേ​ബ​ലിം​ഗ് ന​ട​ത്താ​ത്ത 40 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടു​ണ്ട്. ആ​കെ 512 ക​ട​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ മാ​ത്രം വ​കു​പ്പ് ന​ട​ത്തി​യ​ത് 4545 പ​രി​ശോ​ധ​ന​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ഇ​നി​യും തു​ട​രു​മെ​ന്ന് മന്ത്രി വ്യക്തമാക്കി.