കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു
Saturday, May 25, 2024 3:55 PM IST
കോട്ടയം: ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഏറ്റുമാനൂർ - തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിലാണ് സംഭവം.
എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് കയറ്റം കയറവേ തീപിടിച്ചത്. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടർന്നത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും കത്തി. ഉടൻതന്നെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.