കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
Saturday, May 25, 2024 11:29 PM IST
ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ആലപ്പുഴയിലാണ് സംഭവം. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കൈയിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്.
രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.