ജീവനക്കാരുടെ കുറവ്; നാല് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
Sunday, May 26, 2024 1:36 PM IST
കോഴിക്കോട്:ജീവനക്കാരുടെ കുറവ് മൂലം നാലു വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പുരിൽനിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളും റിയാദിൽ നിന്നും മസ്കറ്റിൽ നിന്നും പുറപ്പെടുന്ന രണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്.
രാത്രി 8.25 നുള്ള കരിപ്പുർ –റിയാദ്, രാത്രി 11.30നുള്ള കരിപ്പുർ– മസ്ക്കറ്റ്, രാത്രി 11.55 നുള്ള റിയാദ്– കരിപ്പുർ, 2.15നുള്ള മസ്ക്റ്റ്–കരിപ്പുർ സർവീസുകളാണ് റദ്ദാക്കിയതായി അറിയിച്ചത്.