കൊച്ചിയില്‍ കനത്ത മഴ; ഇന്‍ഫോപാര്‍ക്ക് പരിസരം അടക്കം പലയിടത്തും വെള്ളക്കെട്ട്
Tuesday, May 28, 2024 11:25 AM IST
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്ത് അടക്കം കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ ഇടക്കാളി റോഡിലും സഹോദരന് അയ്യപ്പന് റോഡിലും വെള്ളം കയറി.
മരോട്ടിച്ചുവടില്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള വഴിയില്‍ കനത്ത വെള്ളക്കെട്ട് തുടരുകയാണ്. കൊച്ചിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത കുരുക്കും രൂക്ഷമാണ്.
ഫോർട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.