തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു
Tuesday, May 28, 2024 11:56 AM IST
ആലപ്പുഴ: തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദ്(28) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.
ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലപ്പുഴ ജില്ലയില്‍ പലയിടത്തും ഇപ്പോഴും ശക്തമായ മഴയും കാറ്റും തുടരുകയാണ്.