ഗു​ണ്ടാ​ ആ​ക്ര​മ​ണം: ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്
ഗു​ണ്ടാ​ ആ​ക്ര​മ​ണം: ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്
Tuesday, May 28, 2024 3:18 PM IST
കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ഹോ​ട്ട​ലു​ട​മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​ത്ത​ന്നൂ​ർ താ​ഴം കൊ​ച്ചു​വീ​ട്ടി​ൽ മ​നോ​ജി (48)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ രാ​ത്രി 10.45 ഓ​ടെ ക​ട​യ​ട​ച്ചു വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്‌ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ത​ല​യ്ക്കും മു​ഖ​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മ​നോ​ജി​നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹെ​ൽ​മ​റ്റും റെ​യി​ൻ കോ​ട്ടും ഇ​ട്ട​വ​ർ ആ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മ​നോ​ജ്‌ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<