ഫോര്‍ട്ട് കൊച്ചിയില്‍ തിരയില്‍ പെട്ട് ബോട്ട് തകര്‍ന്നു; ജീവനക്കാർ നീന്തിക്കയറി
Tuesday, May 28, 2024 3:41 PM IST
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ശക്തമായ തിരയില്‍ പെട്ട് ബോട്ട് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന അഞ്ച് ജീവനക്കാര്‍ നീന്തി രക്ഷപെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.