പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ക​രാ​ട്ടെ അ​ധ്യാ​പ​ക​ന് 110 വ​ർ​ഷം ക​ഠി​ന ത​ട​വ്
പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ക​രാ​ട്ടെ അ​ധ്യാ​പ​ക​ന് 110 വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, May 28, 2024 8:24 PM IST
കോ​ട്ട​യം: പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 110 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. ക​രാ​ട്ടെ അ​ധ്യാ​പ​ക​നാ​യ കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി പി​പി മോ​ഹ​ന​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ്ര​തി 2.75 ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2023ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ഷൈ​ന്‍ കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജോ​സ് മാ​ത്യു ത​യ്യി​ല്‍ ഹാ​ജ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<