പോലീസുകാരെ സൈനികർ മർദിച്ചു; നാല് പേർ ആശുപത്രിയിൽ
Wednesday, May 29, 2024 6:24 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയില് പോലീസ് ഉദ്യോഗസ്ഥരെ സൈനികർ സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മര്‍ദനമേറ്റ നാല് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായ റയീസ് ഖാന്, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ സൗരയിലുള്ള സ്കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം എന്താണ് മര്‍ദനത്തിന്റെ യഥാര്‍ഥ കാരണമെന്ന് പോലീസോ സൈന്യമോ വെളിപ്പെടുത്തിയിട്ടില്ല.