മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
Thursday, May 30, 2024 12:25 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പൂ​ർ ജി​ല്ല​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. ത​ഡോ​ബ അ​ന്ധാ​രി ടൈ​ഗ​ർ റി​സ​ർ​വി​ന്‍റെ (ടി​എ​ടി​ആ​ർ) ബ​ഫ​ർ സോ​ണി​ൽ വ​ച്ചാ​ണ് ച​ന്ദ ചി​ക്രം(32) എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത്.

വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ച​ന്ദ ചി​ക്ര​മി​നെ ക​ടു​വ ആ​ക്ര​മി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് 50,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​യ​താ​യും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.


ക​ടു​വ​യു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും വ​ന​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഗ്രാ​മ​വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും ബ​ഫ​ർ സോ​ൺ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കു​ശാ​ഗ്ര പ​ഥ​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<