സിഎംആർഎൽ; ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൽ സൂക്ഷിക്കണമെന്ന് ഇഡിയോട് ഹൈക്കോടതി
Saturday, June 8, 2024 7:52 AM IST
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിലെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സൂക്ഷിച്ചുവയ്ക്കണമെന്ന് ഹൈക്കോടതി.
സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഇഡി സമൻസിനെതിരായ സിഎംആർഎൽ ജീവനക്കാരുടെ ഹർജി ജൂൺ 21ന് കോടതി വീണ്ടും പരിഗണിക്കും.
ഹർജിയിൽ തീരുമാനമുണ്ടാകും വരെ ഹർജിക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇഡി അറിയിച്ചു. തുടർച്ചയായി സമൻസുകളയച്ചും ചോദ്യംചെയ്തും ഇഡി ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.