നിക്ഷേപത്തട്ടിപ്പ്: ആശാ ശരത്തിന് എതിരായ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
Wednesday, June 12, 2024 3:39 PM IST
കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിനെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പോലീസ് എടുത്ത വഞ്ചനാ കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്.
പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച് പിന്നീട് താരം രംഗത്തുവന്നിരുന്നു.
കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രാണ എന്ന ആപ്പിൽ കോവിഡ് കാലത്ത് ഓൺലൈനായി നൃത്ത പരിശീലനം നൽകിയിരുന്നുവെന്നത് മാത്രമാണ് ബന്ധമെന്നും ആശാ ശരത് വ്യക്തമാക്കിയിരുന്നു.