അമേരിക്കയെ എറിഞ്ഞിട്ട് ഇന്ത്യ
Wednesday, June 12, 2024 10:16 PM IST
ന്യൂയോർക്ക്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 111 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 110 റണ്‍സെടുത്തു.
അർഷദീപ് സിംഗിന്റെ മികച്ച പ്രകടനമാണ് യുഎസിനെ ചെറിയ സ്കോറിൽ ഒത്തുക്കിയത്. ആദ്യ പന്തിൽ തന്നെ യുഎസിന് ഓപ്പണർ ഷയാൻ ജഹാംഗീറിനെ നഷ്ടമായി. 23 പന്തിൽ 27 റണ്‍സെടുത്ത എൻ.ആർ.കുമാറാണ് യുഎസ് നിരയിൽ ടോപ് സ്കോറർ. സ്റ്റീവൻ ടെയ്ലർ 24 റണ്‍സും സിജെ ആൻഡേഴ്സണ് 15 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് നാല് ഓവറിൽ ഒൻപത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി.