കുവൈത്ത് ദുരന്തം: ലോക കേരളസഭ മാറ്റിവയ്ക്കണം രമേശ് ചെന്നിത്തല
Wednesday, June 12, 2024 10:19 PM IST
തിരുവനന്തപുരം: കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. മരിച്ചവരിൽ ഏറെ പേരും മലയാളികളാണ്. അതിനാൽ ആദര സൂചകമായി ലോക കേരള സഭ നിർത്തിവയ്ക്കണമെന്ന് ചെന്നിത്തല സർക്കാരിനോട് ആവശ്യപെട്ടു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്.