രണ്ടുദിവസത്തെ കുതിപ്പിനു ശേഷം മാറ്റമില്ലാതെ സ്വർണവില
Thursday, June 13, 2024 10:57 AM IST
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം തുടർച്ചയായ വിലവർധനയ്ക്കു ശേഷം മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 52,920 രൂപയിലും ഗ്രാമിന് 6,615 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,500 രൂപയിലും ഒരു ഗ്രാം 24 കാരറ്റ് സ്വർണവില 7,216 രൂപയിലും തുടരുന്നു.
ബുധനാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും ഉയർന്നിരുന്നു. ചൊവ്വാഴ്ച 120 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്.
ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടർന്നിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില ഉയരുകയായിരുന്നു.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, രാവിലെ സ്വർണം ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 7.35 ഡോളർ (0.32%) താഴ്ന്ന് 2313.53 ഡോളർ എന്നതാണ് നിലവാരം.