തീ​പി​ടി​ത്തം: മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു; ആ​രോ​ഗ്യ​മ​ന്ത്രി കു​വൈ​റ്റി​ലേ​ക്ക്
തീ​പി​ടി​ത്തം: മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു; ആ​രോ​ഗ്യ​മ​ന്ത്രി കു​വൈ​റ്റി​ലേ​ക്ക്
Thursday, June 13, 2024 12:01 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ തൊ​ഴി​ലാ​ളി ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. ആ​കെ മ​രി​ച്ച 43 ഇ​ന്ത്യാ​ക്കാ​രി​ൽ 15 പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞു.

തി​രി​ച്ച​റി​യാ​നു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ മി​ക്ക​തും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വ​രെ തി​രി​ച്ച​റി​യാ​നാ​കൂ. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​കെ 49 പേ​രാ​ണു തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ട​ൻ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ര​ണ്ടു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ക്കു​ക.

ഇ​തു​വ​രെ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​രി​ച്ച 49 പേ​രി​ൽ 43 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നു ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു കു​വൈ​റ്റി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് പ​റ​ഞ്ഞു. കു​വൈ​റ്റി​ലെ​ത്തു​മ്പോ​ൾ സ്ഥി​തി​ഗ​തി​ക​ൾ വ്യ​ക്ത​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തേ​സ​മ​യം, തി​രി​ച്ച​റി​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. മൃ​ത​ദേ​ഹ​ങ്ങ​ൾ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ലാ​കും നാ​ട്ടി​ൽ എ​ത്തി​ക്കു​ക.

മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജും കു​വൈ​റ്റി​ലേ​ക്കു പോ​കും. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം വീ​തം ന​ല്കും.

മ​രി​ച്ച ആ​റു പേ​ർ ഫി​ലി​പ്പൈ​ൻ​സ് സ്വ​ദേ​ശി​ക​ളാ​ണ്. ചി​കി​ൽ​സ​യി​യി​ലു​ള്ള 26 പേ​രി​ൽ ഏ​ഴു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​റെ​യും മ​ല​യാ​ളി​ക​ളാ​ണ്. പ​രി​ക്കേ​റ്റ ഇ​ന്ത്യ​ക്കാ​ർ​ക്ക് മി​ക​ച്ച ചി​കി​ൽ​സ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​റ​ഞ്ഞു.

തെ​ക്ക​ൻ കു​വൈ​റ്റി​ൽ അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ മം​ഗ​ഫി​ൽ മ​ല​യാ​ളി വ്യ​വ​സാ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ൻ​ബി​ടി​സി ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ഫ്ലാ​റ്റി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കു​വൈ​റ്റി പൗ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. കെ​ട്ടി​ട ഉ​ട​മ​യെ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.

കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​ത്യാ​ഗ്ര​ഹ​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​ൽ സ​ബാ​ഹ് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് എ​ൻ​ബി​ടി​സി ക​മ്പ​നി അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ 15 മ​ല​യാ​ളി​ക​ളെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ശൂ​ര​നാ​ട് വ​ട​ക്ക് വ​യ്യാ​ങ്ക​ര തു​ണ്ടു​വി​ള വീ​ട്ടി​ല്‍ ഷ​മീ​ര്‍ ഉ​മ​റു​ദ്ദീ​ന്‍ (30), പു​ന​ലൂ​ര്‍ ന​രി​ക്ക​ല്‍ വാ​ഴ​വി​ള അ​ടി​വ​ള്ളൂ​ര്‍ സാ​ജ​ന്‍ ജോ​ര്‍​ജ് (29), വെ​ളി​ച്ചി​ക്കാ​ല വ​ട​കോ​ട്ട് വി​ള​യി​ല്‍ ലൂ​ക്കോ​സ് (സാ​ബു-48), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ പ​ന്ത​ളം മു​ടി​യൂ​ര്‍​ക്കോ​ണം ശോ​ഭ​നാ​ല​യ​ത്തി​ല്‍ ആ​കാ​ശ് ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ (31), കോ​ന്നി അ​ട്ട​ച്ചാ​ക്ക​ല്‍ ചെ​ന്ന​ശേ​രി​ല്‍ സ​ജു വ​ര്‍​ഗീ​സ് (56), വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ടം പു​ളി​നി​ല്‍​ക്കു​ന്ന​തി​ല്‍ വ​ട​ക്കേ​തി​ല്‍ പി.​വി. മു​ര​ളീ​ധ​ര​ന്‍ (68), തി​രു​വ​ല്ല മേ​പ്രാ​ല്‍ ചി​റ​യി​ല്‍ കു​ടും​ബാം​ഗം തോ​മ​സ് ഉ​മ്മ​ന്‍ (37), മാ​ത്യു ജോ​ർ​ജ്, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​നു സ​മീ​പം ഇ​ടി​മ​ണ്ണി​ല്‍ സാ​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ്റ്റെ​ഫി​ന്‍ ഏ​ബ്ര​ഹാം സാ​ബു (29), ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം ഇ​ള​ങ്കാ​വ് ഭാ​ഗ​ത്ത് കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​പ് -ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്രീ​ഹ​രി പ്ര​ദീ​പ് (27), മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ തി​രൂ​ര്‍ കൂ​ട്ടാ​യി കോ​ത​പ​റ​മ്പ് കു​പ്പ​ന്‍റെ​പു​ര​ക്ക​ല്‍ നൂ​ഹ് (40), പു​ലാ​മ​ന്തോ​ള്‍ തി​രു​ത്ത് സ്വ​ദേ​ശി എം.​പി. ബാ​ഹു​ലേ​യ​ന്‍ (36), ക​ണ്ണൂ​ര്‍ ധ​ര്‍​മ​ടം സ്വ​ദേ​ശി വി​ശ്വാ​സ് കൃ​ഷ്ണ​ന്‍, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ചെ​ങ്ക​ള കു​ണ്ട​ടു​ക്ക ഹൗ​സി​ലെ കെ. ​ര​ഞ്ജി​ത്ത് (34), പി​ലി​ക്കോ​ട് എ​ര​വി​ല്‍ സ്വ​ദേ​ശി കേ​ളു പൊ​ന്മ​ലേ​രി (58) എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<