വ്യാ​ജ​ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് സ​ബ് ട്ര​ഷ​റി​യി​ല്‍ നി​ന്നു 15 ല​ക്ഷം രൂ​പ ത​ട്ടി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
വ്യാ​ജ​ചെ​ക്ക് ഉ​പ​യോ​ഗി​ച്ച്  സ​ബ് ട്ര​ഷ​റി​യി​ല്‍ നി​ന്നു 15 ല​ക്ഷം രൂ​പ ത​ട്ടി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Thursday, June 13, 2024 3:25 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ഴ​ക്കൂ​ട്ടം സ​ബ് ട്ര​ഷ​റി​യി​ല്‍ നി​ന്നു 15 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ൻ. ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​രാ​യ സാ​ലി, സു​ജ, അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​യ ഷാ​ജ​ഹാ​ന്‍, വി​ജ​യ​രാ​ജ്, ഗി​രീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ധ​ന​വ​കു​പ്പി​ലെ പ​രി​ശോ​ധ​നാ സം​ഘം മ​രി​ച്ച​വ​രു​ടെ ഉ​ള്‍​പ്പെ​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് വ്യാ​ജ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ശ്രീ​കാ​ര്യം ചെ​റു​വ​യ്ക്ക​ല്‍ ശ​ങ്ക​ര്‍ വി​ല്ലാ​സി​ല്‍ എം.​മോ​ഹ​ന​കു​മാ​രി​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ര​ണ്ടു​ത​വ​ണ​യാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ച്ചെ​ന്ന് കാ​ണി​ച്ച് ട്ര​ഷ​റി ഓ​ഫി​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മ​ക​ള്‍​ക്ക് ഒ​പ്പം ഓ​സ്ട്രേ​ലി​യ​യി​ല്‍ പോ​യി​രു​ന്ന​തി​നാ​ല്‍ 2023 മു​ത​ല്‍ പ​ണം എ​ടു​ക്കാ​ന്‍ മോ​ഹ​ന​കു​മാ​രി ട്ര​ഷ​റി​യി​ല്‍ പോ​യി​രു​ന്നി​ല്ല. പെ​ന്‍​ഷ​ന്‍​കാ​രി​യാ​ണ് മോ​ഹ​ന​കു​മാ​രി. ജൂ​ണ്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണ് വ്യാ​ജ ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ജി​ല്ലാ ട്ര​ഷ​റി​യി​ല്‍ എ​ത്തി​യ മോ​ഹ​ന​കു​മാ​രി ബാ​ങ്ക് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ഈ ​മാ​സം മൂന്നിന് ​ര​ണ്ടു​ല​ക്ഷം രൂ​പ​യും നാ​ലാം തീ​യ​തി 50,000 രൂ​പ​യും പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

പു​തി​യ ചെ​ക്ക് ബു​ക്ക് ന​ല്‍​കി​യെ​ന്ന ട്ര​ഷ​റി അ​ധി​കൃ​ത​രു​ടെ വാ​ദം ശ​രി​യ​ല്ലെ​ന്ന് മോ​ഹ​ന​കു​മാ​രി പ​റ​ഞ്ഞു. പു​തി​യ ചെ​ക്ക്ബു​ക്കി​ന് താ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും ചെ​ക്കി​ലെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്നും മോ​ഹ​ന​കു​മാ​രി പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<