ഐ​സ്‌​ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: ക​മ്പ​നി​ക്കെ​തി​രെ കേ​സെ​ടു​ത്തു
ഐ​സ്‌​ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: ക​മ്പ​നി​ക്കെ​തി​രെ കേ​സെ​ടു​ത്തു
Thursday, June 13, 2024 5:21 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ലാ​ഡി​ല്‍ ഐ​സ്‌​ക്രീ​മി​ല്‍ വി​ര​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഐ​സ്‌​ക്രീം ക​മ്പ​നി​ക്കെ​തി​രെ പോലീസ് കേസെടുത്തു. ഐ​പി​സി 272, 273, 336 എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​ലാ​ഡ് സ്വ​ദേ​ശി​നി ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്ത കോ​ണ്‍ ഐ​സ്‌​ക്രീ​മി​ലാ​ണ് വി​ര​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോലീസ് കേ​സെ​ടു​ത്തു.

യ​മ്മോ എ​ന്ന ഐ​സ്‌​ക്രീം നി​ര്‍​മാ​ണ ക​മ്പ​നി​യി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഐ​സ്‌​ക്രീ​മി​ലാ​ണ് വി​ര​ല്‍ ക​ണ്ടെ​ത്തി​യ​ത് എ​ന്ന​തി​നാ​ല്‍ സം​ഭ​വ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്നും പോലീസ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<