കുവൈറ്റിലെ താമസസ്ഥലത്തു കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ലെന്ന് എൻബിടിസി
Thursday, June 13, 2024 6:45 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി ക്യാബിനിൽ നിന്നാണെന്ന് എൻബിടിസി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നെന്നും ഇവിടുത്തെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയ നിലയിൽ ആയിരുന്നെന്നും കമ്പനി പറഞ്ഞു.
താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. സ്ഥാപന അധികൃതർ കുവൈത്തിലെ അന്വേഷണസംഘവുമായി സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അതിവേഗത്തിലുള്ള നടപടികൾ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.
സെക്യൂരിറ്റി ക്യാബിനിൽ പടർന്നു കയറിയ തീ മൂലം ശക്തമായ പുകപടലങ്ങൾ ഉയർന്നു.
പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും ജീവപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.