സി​ക്കി​മി​ല്‍ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും;​മൂ​ന്ന് പേ​ര്‍ മ​രി​ച്ചു
സി​ക്കി​മി​ല്‍ ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും;​മൂ​ന്ന് പേ​ര്‍ മ​രി​ച്ചു
Thursday, June 13, 2024 7:04 PM IST
ഗ്യം​ഗ്‌​ടോ​ക്: സി​ക്കി​മി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ള്ള മ​ണ്ണി​ടി​ച്ചി​ലി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്നി​റി​യി​പ്പ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പ്രേം ​സി​ങ് ത​മാം​ഗ് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും സി​ക്കി​മി​ല്‍ നൂ​റോ​ളം പേ​ര്‍ മ​രി​ച്ചി​രു​ന്നു. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ദു​ര​ന്തം നേ​രി​ട്ട് ബാ​ധി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<