വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലു​തു​മാ​യ ര​ണ്ട് ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ, യു​എ​സും ഇ​ന്ത്യ​യും അ​തു​ല്യ​മാ​യ സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു​വെ​ന്ന് വൈ​റ്റ്ഹൗ​സ്.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ല​വി​ലെ ബ​ന്ധം കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​ഡ്വൈ​സ​ർ ഓ​ൻ കി​ർ​ബി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

മോ​ദി സ​ർ​ക്കാ​ർ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സ​ള്ളി​വ​ൻ തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​ജി​ത് ഡോ​വ​ലു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഖാ​ലി​സ്ഥാ​നി വി​ഘ​ട​ന​വാ​ദി ഗു​ർ​പ​ത്‌​വ​ന്ത് സിം​ഗ് പ​ന്നു​വി​ന്‍റെ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ​റാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നി​ഖി​ൽ ഗു​പ്ത കു​റ്റം നി​ഷേ​ധി​ച്ചു.