യൂറോകപ്പ്: യുക്രെയ്ന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ സ്ലൊവാക്യ വീണു
Friday, June 21, 2024 9:08 PM IST
ഡസല്‍ഡോര്‍ഫ്: യുവേഫ യൂറോ കപ്പില്‍ യുക്രെയ്ന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെയാണ് യുക്രെയ്ന് വീഴ്ത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമാണ് യുക്രെയ്ന് തിരിച്ചുവന്നത്.
മികോല ശപറെങ്കൊ, റോമന്‍ യാരെംചുക് എന്നിവരാണ് യുക്രെയ്ന്റെ ഗോളുകള്‍ നേടിയത്. ശപറെങ്കൊ 54-ാം മിനിറ്റിലും യാരെംചുക് 80-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്.
17-ാം മിനിറ്റില്‍ സ്ലൊവാക്യയുടെ സ്രാന്സ് ആണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിലെ വിജയത്തോടെ യുക്രെയ്ന് മൂന്ന് പോയന്റായി.