റാ​ഞ്ചി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്ന് ഏ​ഴ് പേ​രെ ബി​ഹാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പാ​റ്റ്‌​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രും.

ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നാ​ണ് നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തെ​ന്ന വി​വ​രം നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. കേ​സി​ല്‍ ഇ​തു​വ​രെ ബി​ഹാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രു​ടെ എ​ണ്ണം 20 ആ​യി.

അ​തേ​സ​മ​യം നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ച്ച 1563 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പു​നഃ​പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ന​ട​ക്കും. പു​തി​യ സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക.

വി​വാ​ദ​മാ​യ ഏ​ഴ് സെ​ന്‍റു​ക​ളി​ൽ ആ​റെ​ണ്ണ​ത്തി​ലും മാ​റ്റം വ​രു​ത്തി​യ​താ​യി എ​ൻ​ടി​എ അ​റി​യി​ച്ചു. ര​ണ്ട് പേ​ർ മാ​ത്രം പ​രീ​ക്ഷ എ​ഴു​തു​ന്ന ച​ണ്ഡീ​ഗ​ഡി​ലെ സെ​ന്‍റ​ർ മാ​ത്രം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ഹ​രി​യാ​ന, മേ​ഘാ​ല​യ, ച​ത്തീ​സ്ഗ​ഡ്, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​റ്റ് ആ​റ് സെ​ന്‍റ​റു​ക​ൾ.