മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി ; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ
Saturday, June 22, 2024 5:45 PM IST
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരെ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം.
സംഭവത്തിൽ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിൽ ഉണ്ടായിരുന്ന കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉൾപ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
എന്നാൽ ഇതിനു സമീപത്തായി നിന്ന വിദ്യാർഥികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയപ്പോൾ കരിങ്കൊടിയുമായി ഇവർ ചാടിവീഴുകയായിരുന്നു.