കിണറില്‍ ചത്തനിലയിൽ കാട്ടുപന്നികളെ കണ്ടെത്തി
Sunday, June 23, 2024 2:50 AM IST
കോഴിക്കോട്: ഉപയോഗശൂന്യമായ കിണറില്‍ ചത്തനിലയിൽ കാട്ടുപന്നികളെ കണ്ടെത്തി. ബാലുശേരി കൂനഞ്ചേരി പുതുക്കുടിമീത്തൽ അശോകൻ കിടാവിന്റെ വീട്ടിലെ കിണറിലാണ് സംഭവം.
കിണറിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശേധനയിലാണ് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു ഇവയുടെ ജഡം.
തുടർന്ന് പന്നികളുടെ ജഡം കിണറിൽനിന്ന് പുറത്തെത്തിച്ച് മറവുചെയ്തു. പ്രദേശത്ത് കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.