നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
Sunday, June 23, 2024 5:43 PM IST
ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സിബിഐ.
എൻടിഎ അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ ഇറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
കേസിന്റെ അന്വേഷണത്തിനായി സിബിഐ സംഘം ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാത്രിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
കേസ് അന്വേഷിച്ചിരുന്ന ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.