കുഴിബോംബ് പൊട്ടി : മലയാളി സിആർപിഎഫ് ജവാൻ ഉൾപ്പടെ രണ്ടുപേർക്ക് വീരമൃത്യു
Sunday, June 23, 2024 6:07 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു.
തിരുവനന്തപുരം സ്വദേശി ആർ.വിഷ്ണു(35), ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇരുവരും സിആർപിഎഫ്കോബ്ര യൂണിറ്റിലെ അംഗളാണ്.
ഞായറാഴ്ച വൈകുന്നേരം മൂന്നിനുണ്ടായ സ്ഫോടനത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പട്രോളിംഗിന്റെ ഭാഗമായി ട്രക്കിലും ബൈക്കിലുമായി ജവാൻമാർ എത്തിയപ്പോൾ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചെന്നും മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടങ്ങിയെന്നും അധികൃതർ പറഞ്ഞു.