വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
Thursday, June 27, 2024 7:28 AM IST
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) ആണ് പിടിയിലായത്.
കംബോഡിയയിൽ ഓൺലൈൻ ജോലി വാഗ്ദാനം നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. രണ്ടുപേരെ നെടുമ്പാശേരി വിമാനത്താവളം വഴി കംബോഡിയയിലേക്ക് കയറ്റി അയക്കുകയായിരുന്നു.
1,60000 രൂപ വീതം ഇവരിൽനിന്ന് ഇയാൾ ഇതിനായി വാങ്ങിയിരുന്നു. എന്നാൽ ജോലിയും ശമ്പളവും നൽകാതെ നാട്ടിലേക്ക് തിരികെ അയച്ചുവെന്ന തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് അറസ്റ്റ്.