കോഴിക്കോട്ട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Saturday, June 29, 2024 3:36 PM IST
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്.
പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.